National
ന്യൂഡൽഹി: അരുണാചൽപ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരു നൽകുന്ന ചൈനയുടെ നീക്കത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തലിനു തടസമാകുമെന്ന് ഇന്ത്യ വ്യക്തമാക്കി. സാങ്കൽപ്പിക പേരുകൾ നൽകി അടിസ്ഥാനമില്ലാത്ത കഥകൾ പ്രചരിപ്പിച്ചതുകൊണ്ടു യാഥാർഥ്യത്തെ മറിച്ചിടാമെന്ന് വ്യാമോഹിക്കേണ്ടെന്നും ഇന്ത്യ പ്രതികരിച്ചു.
അടുത്തിടെ ചൈന പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയിലുള്ള പല സ്ഥലങ്ങൾക്കും പുതിയ പേരു നൽകിയിട്ടുണ്ട്. ഇതിനോടാണു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. 2017ൽ ആറ് സ്ഥലങ്ങൾക്കും 2021ൽ 15 സ്ഥലങ്ങൾക്കും 2023ൽ 11 സ്ഥലങ്ങൾക്കും പുതിയ പേരിട്ട് ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയം പട്ടിക പുറത്തിറക്കിയിരുന്നു. ടിബറ്റിന്റെ ഭാഗമാണ് അരുണാചൽപ്രദേശ് എന്ന വാദത്തിന് ശക്തി പകരാനാണ് ചൈനയുടെ ശ്രമം.
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ ഇടവകയുടെയും ഇടവകാംഗങ്ങളായ വിവിധ കുടുംബങ്ങളുടെയും നേതൃത്വത്തിൽ അരുണാചൽ പ്രദേശിലെ മിയാവു രൂപതയിൽ നാല് ദൈവാലയങ്ങളും ഒരു വിദ്യാലയവും നിർമിച്ച് നൽകി.
തിരുസഭയുടെ മഹാജൂബിലി വർഷമായ 2025-ന്റെ ഭാഗമായാണ് മിഷൻ രൂപതയെ സഹായിക്കുന്ന ഈ ബൃഹത്തായ പദ്ധതികൾ പൂർത്തിയാക്കിയത്. ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് വ്യക്തിപരമായി ആറ് ദൈവാലയങ്ങൾ മിയാവു രൂപതയിൽ നിർമിച്ച് നൽകിയത് ഇടവകാംഗങ്ങൾക്ക് വലിയ പ്രചോദനമായി.
ഇതേത്തുടർന്ന് വികാരിയുടെ പ്രോത്സാഹനത്തോടെ ഇടവകയിലെ വിവിധ കുടുംബങ്ങൾ മിഷൻ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ മുന്നോട്ടുവരികയായിരുന്നു.
National
ഗോഹട്ടി: അരുണാചൽപ്രദേശിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചതായി റിപ്പോർട്ട്. തൊഴിലാളികളുമായി ആസാമിൽ നിന്ന് അരുണാചൽപ്രദേശിലേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്.
ഡിസംബർ 8ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം സംഭവിച്ചത്. എന്നാൽ പ്രദേശത്തെ മൊബൈൽ നെറ്റ്വർക്കിന്റെ അഭാവം മോശം കാലാവസ്ഥ എന്നീ കാരണങ്ങളാൽ അപകട വിവരം പുറത്തറിഞ്ഞത് ബുധനാഴ്ച വൈകുന്നേരം ആയിരുന്നു.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് മൃതദേഹങ്ങൾ കണ്ടെടുക്കുന്നു. 1,000 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. പ്രദേശത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്ത്. അരുണാചൽ പ്രദേശ് സ്വദേശിനിയെ ഷാംഗ്ഹായി വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിന് പിന്നാലെയാണ് ചൈനീസ് പ്രസ്താവന.
എത്ര നിരാകരിച്ചാലും അരുണാചൽ പ്രദേശ് ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അരുണാചൽ സ്വദേശിനിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനുള്ളിൽ വിസയില്ലാതെ ട്രാൻസിറ്റ് ഏത് രാജ്യക്കാർക്കും അനുവദിക്കും എന്നാണ് ചൈനീസ് നിയമം. ചൈനയുടെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണുണ്ടായതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ട് അസാധുവാണെന്ന് പറഞ്ഞ് അരുണാചൽ പ്രദേശ് സ്വദേശിനിയെ ചൈനയിലെ ഷാംഗ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടഞ്ഞുവച്ചു. പാസ്പോർട്ടിൽ ജനനസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു വിമാനത്താവള അധികൃതർ തടഞ്ഞുവച്ചത്.
പ്രേമ തോംഗ്ഡോക്ക് എന്ന യുവതിയാണ് ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ഷാംഗ്ഹായ് വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് സമയം മാത്രമാണ് യുവതിക്ക് ഉണ്ടായിരുന്നത്. എന്നാൽ സുരക്ഷാ പരിശോധനക്കിടെ അധികൃതർ ഇവരെ തടഞ്ഞുവയ്ക്കുകയും പാസ്പോർട്ട് അസാധുവായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഇന്ത്യൻ പാസ്പോർട്ട് എന്തുകൊണ്ട് അസാധുവായി കണക്കാക്കുന്നുവെന്ന തന്റെ ചോദ്യത്തിന് അധികൃതർക്ക് രേഖാമൂലമുള്ള മറുപടി ഉണ്ടായിരുന്നില്ല. ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്പോർട്ട് എടുക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്നും പ്രേമ പറഞ്ഞു.